എഡിറ്റര്‍
എഡിറ്റര്‍
സിന്‍സിനാറ്റി കിരീടം റോജര്‍ ഫെഡറര്‍ക്ക്
എഡിറ്റര്‍
Monday 20th August 2012 11:57am

കൊളംബസ്: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ടെന്നീസ് രാജകുമാരന്‍ റോജര്‍ ഫെഡറര്‍ക്ക്.

ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. 6-0, 7-6.

Ads By Google

തുടര്‍ച്ചയായി അഞ്ചാം തവണയാണ് റോജര്‍ സിന്‍സിനാറ്റി കിരീടം നേടുന്നത്. ഇരുപത് മിനുട്ട് കൊണ്ടാണ് ആദ്യ സെറ്റ് റോജര്‍ സ്വന്തമാക്കിയത്.

അതേസമയം, പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ ഫൈനലില്‍ റൊമാനിയയുടെ ഹോറിയ ടെകു- സ്വീഡന്റെ റോബര്‍ട്ട് ലിന്‍ഡ്സ്റ്റ് സഖ്യത്തോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ആറാം സീഡായ ഇന്ത്യന്‍ സഖ്യത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 6-4, 6-4.

സെമിയില്‍ രണ്ടാം സീഡായ അമേരിക്കയുടെ ബ്രയാന്‍ സഹോദരങ്ങളെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടംനേടിയ റൊമാനിയ- സ്വീഡിഷ് കൂട്ടുകെട്ട് വ്യക്തമായ ആധിപത്യത്തോടെയാണ് വിജയം നേടിയത്. നേരത്തേ ഭൂപതി – ബൊപ്പണ്ണ സഖ്യം ഫെബ്രുവരിയില്‍ ദുബായ് ഓപ്പണ്‍ നേടിയിരുന്നു. സീസണില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് എ.ടി.പി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു യോഗ്യത നേടുന്നത്.

Advertisement