എഡിറ്റര്‍
എഡിറ്റര്‍
സിനിമയുടെ ഭാഗമായി ദേശീയഗാനം വരുമ്പോള്‍ ആരും ഏഴുന്നേല്‍ക്കേണ്ടതില്ല: സുപ്രീം കോടതി വിശദീകരിക്കുന്നു
എഡിറ്റര്‍
Tuesday 14th February 2017 2:03pm

ന്യൂദല്‍ഹി: സിനിമയുടെ, ഡോക്യുമെന്ററിയുടെ ഭാഗമായി ദേശീയഗാനം വരുമ്പോള്‍ ആരും എഴുന്നേല്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. തിയ്യേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ് ദേശീയഗാനം പ്ലേ ചെയ്യുമ്പോള്‍ ആളുകള്‍ ആലപിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയഗാനം പ്ലേ ചെയ്യണമെന്ന് കഴിഞ്ഞവര്‍ഷം നവംബര്‍ 30ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദേശീയഗാനം പ്ലേ ചെയ്യുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.


Must Read: കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: നടന്‍ ബാബുരാജിന് വെട്ടേറ്റു


കോടതി ഉത്തരവ് രാജ്യത്തിന്റെ വിവിധയിടങ്ങളിലെ തിയ്യേറ്ററുകളില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്ത ചിലര്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമേ ചില സിനിമകളുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ ഏഴുന്നേറ്റുനില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ മുംബൈയിലെ തിയ്യേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഏഴുന്നേറ്റില്ലെന്നാരോപിച്ച് 59 കാരനെ മര്‍ദ്ദിച്ചിരുന്നു. ദംഗല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ അവസാന ഭാഗത്ത് ദേശീയഗാനം പ്ലേ ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ രംഗം പ്രദര്‍ശിപ്പിക്കുന്ന സമയത്ത് എഴുന്നേറ്റില്ലെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്.

Advertisement