Administrator
Administrator
യു.എസ്. ഓപ്പണ്‍: സാനിയ പുറത്ത്
Administrator
Tuesday 1st September 2009 11:35am

sania-mirza-rwന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സക്ക് നാണംകെട്ട തോല്‍വി. രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ ഫല്‍വിയ പെന്നാറ്റയോട് ഒരു പോയിന്റ് പോലും നേടാനാകാതെയാണ് സാനിയ തോറ്റ്് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് (60, 60).

സാനിയയുടെ കരിയറിലെ ഏറ്റവും നാണംകെട്ട തോല്‍വിയാണിത്. പത്താം സീഡായ ഫല്‍വിയ അമ്പത് മിനിറ്റ് കൊണ്ടാണ് സാനിയയെ തകര്‍ത്തത്. രണ്ടു സെറ്റുകളിലും ഓരോ ബ്രേക്ക് പോയിന്റ് വീതം ലഭിച്ചെങ്കിലും രണ്ടു ഉപയോഗിക്കാന്‍ സാനിയക്ക് കഴിഞ്ഞില്ല.

മികച്ച കളിയാണ് ഫല്‍വിയ കാഴ്ചവച്ചതെന്ന് സാനിയ പറഞ്ഞു. എല്ലാ ഘകടങ്ങളും ഫല്‍വിക്ക് അനുകൂലമായിരുന്നു. കളിയില്‍ ചിലപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും. അത് പരിഗണിക്കാതെ മുന്നോട്ടുപോവുകയാണ് വേണ്ടത് സാനിയ പറഞ്ഞു.

വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് ഇനി സാനിയ കളിക്കുന്നത്. രണ്ടിലും പുതിയ പങ്കാളികളാണ് സാനിയക്കുള്ളത്. ഡബിള്‍സില്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്‌ക ഷിയാവോണെയും മിക്‌സഡ് ഡബിള്‍സില്‍ കാനഡയുടെ ഡാനിയല്‍ നെസ്റ്ററുമാണ് സാനിയയുടെ പുതിയ ജോഡി. എന്നാല്‍ കൈക്ക് പരിക്കേറ്റ സാനിയ ഈ മത്സരങ്ങള്‍ കളിക്കുന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement