തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കേരളത്തില്‍ നിന്നും പോകുന്ന സര്‍വ്വകക്ഷി സംഘത്തില്‍ എല്‍.ഡി.എഫുമുണ്ടാകും. എല്‍.ഡി.എഫ് പ്രതിനിധികളെ ദല്‍ഹിയിലേക്ക് അയക്കാന്‍ ഇന്ന് നടന്ന നേതൃയോഗത്തില്‍ ധാരണയായി.

കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാനായി പോകുന്ന സര്‍വകക്ഷി സംഘത്തില്‍ എല്‍.ഡി.എഫിന്റെ പങ്കാളിത്തം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് തനിച്ചൊരു തീരുമാനം പറയാന്‍ കഴിയില്ലെന്നും മുന്നണിയുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നും വി.എസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നേതൃയോഗം ചേര്‍ന്നത്.

Subscribe Us:

സര്‍വകക്ഷി സംഘത്തിനൊപ്പം ദല്‍ഹിക്ക് പോകുന്നത് മുന്നണിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി.

Malayalam news

Kerala news in english