Administrator
Administrator
സമൃദ്ധിയുടെ ഓര്‍മ്മയുമായി ഇന്ന് പൊന്നോണം
Administrator
Wednesday 2nd September 2009 2:29pm

maveli-onamസമൃദ്ധിയുടെ ഓര്‍മ്മകള്‍ അയവിറക്കിയും നിറകതിര്‍ പാടങ്ങള്‍ സ്വപ്‌നം കണ്ടും മലയാളികള്‍ ഇന്ന് പൊന്നോണമാഘോഷിക്കുന്നു. കൃഷിയും കാര്‍ഷിക സമൃദ്ധിയുമെല്ലാം പഴങ്കഥയും ഗൃഹാതുര സ്മരണയുമായി മാറിയെങ്കിലും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറഞ്ഞിട്ടില്ല. മലയാളിയുടെ വീട്ടുമുറ്റങ്ങള്‍ പൊന്നോണ വട്ടത്തിന്റെ ആഘോഷങ്ങളില്‍ ലയിച്ചു കഴിഞ്ഞു. പൂക്കളം തീര്‍ക്കുന്നതിന്റെയും സദ്യവട്ടമൊരുകരുന്നക്കുന്ന തിരക്കിലാണ് എല്ലാവരും. നാട്ടിന്‍പുറങ്ങളില്‍ ഓണക്കളികളും മത്സരങ്ങളും കലപരിപാടികളും ആഘോഷങ്ങളും പൊടിപൊടിക്കുന്നു. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും തുടങ്ങി ഓണക്കളികള്‍ പലവിധം.

സമ്പന്നമായ ഒരു ഭൂത കാലത്തിന്റെ ഓര്‍മ്മയിലാണ് ഓണം ആഘോഷിക്കുന്നത്. മാവേലി നാടു വാഴുന്ന കാലം തിരിച്ച് വിരക എല്ലാ മലയാളിയുടെയും സുവര്‍ണ സങ്കല്‍പമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഓണക്കൂട്ടായ്മയൊരുക്കിയ കാലം മറഞ്ഞ് കൊണ്ടിരിക്കയാണ്. ടെലിവിഷന് മുമ്പില്‍ ഇരുന്ന് ഓണം അവസാനിപ്പിക്കാനാണ് ഇന്ന് മലയാളിക്കേറെയിഷ്ടം.
ഇത്തപവണ റംസാനിലാണ് ഓണമെന്നതും പ്രത്യേകതാണ്. ഓണത്തിന് വേണ്ടി തുറന്ന വിപണികള്‍ ഇനി രംസാന്‍ കഴിഞ്ഞേ വിശ്രമിക്കൂ. മുസ്ലിംകള്‍ക്ക് വ്രതമായിതിനാല്‍ ഇരു മതവിശ്വാസികളും ഒന്നിച്ചിരുന്ന് ഉണ്ടിരുന്ന ഓണ സദ്യ ഇത്തവണയുണ്ടാവില്ലെന്ന പരിഭവം എല്ലാവര്‍ക്കുമുണ്ട്.
എല്ലാ വായനക്കാര്‍ക്കും കേരളഫഌഷ്‌ന്യൂസിന്റെ ഓണാംസകള്‍.

Advertisement