Categories

സമരം പിന്‍വലിച്ചെന്ന് ഡോക്ടര്‍മാര്‍; ഡ്യൂട്ടി ചെയ്തിട്ട് ചര്‍ച്ചയെന്ന് മന്ത്രി

pk-sreemathi

തിരുവവന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചെങ്കിലും ചര്‍ച്ചക്ക് സമയമായിട്ടില്ലെന്ന് സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പി കെ ശ്രമീതി പറഞ്ഞത്. ഇത് കേട്ട് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചെങ്കിലും പേവാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം മാത്രം മതി ചര്‍ച്ചയെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തു. ചര്‍ച്ചക്കായി സര്‍ക്കാര്‍ ഒരു വിട്ട് വീഴ്്ചയും ചെയ്യാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ശ്രീമതി നല്‍കിയത്. സമരം പിന്‍വലിച്ചെങ്കില്‍ അതിന്റെ ഗുണം രോഗികള്‍ അറിയണമെന്നാണ് മന്ത്രിയുടെ നിലപാട്.

സമരം പിന്‍വലിച്ച് മന്ത്രിയെ ഫോണില്‍ വിളിച്ച ഡോക്ടര്‍മാരോട് ഇക്കാര്യമാണ് പി കെ ശ്രീമതി പറഞ്ഞത്. ചര്‍ച്ചക്കു തീയതി നിശ്ചയിച്ചാല്‍ത്തന്നെ സ്വകാര്യ പ്രാക്ടീസിനേപ്പറ്റിയോ സര്‍ക്കാരിനു കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യങ്ങളേപ്പറ്റിയോ വിട്ടുവീഴ്ചക്കു തയാറല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിച്ച് ഇന്നലെ മുതല്‍ ജോലികള്‍ പൂര്‍ണമായി പുനരാരംഭിച്ചതായി കെ.ജി.എം.സി.ടി.എ പ്രസിഡന്റ് വര്‍ഗീസ് തോമസ്, സെക്രട്ടറി എം. സദറുദീന്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചിട്ടുണ്ട്. സമരത്തെച്ചൊല്ലി സംഘടനയില്‍ വിഭാഗീയതയുണ്ടെന്ന ആക്ഷേപവും ഭാരവാഹികള്‍ നിഷേധിച്ചു.

അതേസമയം സമരരീതിയെക്കുറിച്ച് സംഘടനക്കുള്ളില്‍ കടുത്ത അഭിപ്രായ വത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട. സമരം ഏതു രീതിയില്‍ തുടരണമെന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന യൂണിറ്റ് യോഗത്തില്‍ സംഘടനയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. സ്വകാര്യപ്രാക്ടീസ് നിരോധനവും ജോലിസമയം വര്‍ധിപ്പിക്കലും നടപ്പായാല്‍ ജോലിതന്നെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് ഒരുവിഭാഗം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനോടു യോജിപ്പില്ല. 150 കിടക്കകളുള്ള മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗികള്‍ക്കു പ്രവേശനം നല്‍കിയിരുന്നു. രോഗികളെ പേവാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ചില ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് ടി.പി. അഷറഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.