Categories

സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂ: പി കെ ശ്രമീതി

pk-sreemathi

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അധ്യാപകര്‍ നിസ്സഹകരണം അവസാനിപ്പിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകൂവെന്ന് ആരോഗ്യമന്ത്രി പി കെ ശ്രമതി. ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ് പക്ഷേ സമരവും ചര്‍ച്ചയും ഒരുമിച്ച് പോവില്ല. സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ വിളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗത്തില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാതിരുന്നതു കൊണ്ടാണ് ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചത്. ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണത്തില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കാം. എന്നാല്‍ ശമ്പള വര്‍ധനയുണ്ടാകില്ല.

അതേസമയം, പുതുതായി പേ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പരിശോധിക്കില്ലെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് തോമസ് പറഞ്ഞു. ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചാല്‍ ചികില്‍സ കിട്ടുമെന്നിരിക്കെ ആര്‍.എം.ഒയുടെയും സൂപ്രണ്ടിന്റെയും ശുപാര്‍ശയോടെ പേവാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ രോഗികളെ വെച്ച കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.