Categories

നിയമ സഭയില്‍ സ്വര്‍ണ പണയവും പെയ്ഡ് ന്യൂസും

1.രാവിലെ വന്ന് സ്വര്‍ണം വാങ്ങാന്‍ പറയുന്നു, വൈകീട്ട് വന്ന് അത് പണയം വെക്കാന്‍ പറയുന്നു. കേരളത്തിലെ ഒരു പ്രമുഖ നടന്‍ ടെലിവിഷന്‍ പരസ്യത്തിലൂടെ ചെയ്യുന്നത് ഈ ജോലിയാണ്. ഇതാണ് കേരളത്തിലെ അവസ്ഥ. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം- പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍

2. വാര്‍ത്തകളില്‍ പോലും മായം കലര്‍ന്ന കാലമാണിത്. പെയ്ഡ് ന്യൂസുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്നത്. പണം കൊടുത്ത് വാര്‍ത്ത നല്‍കുന്ന രീതി. ഇത് തടയാന്‍ നടപടി വേണം- ശശികുമാര്‍ എം.എല്‍.എ

3. പരസ്യങ്ങള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പരസ്യത്തിലൂടെ ജനങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്. ഇത് നിയന്ത്രിക്കണം.-പി വിശ്വന്‍ എം.എല്‍.എ

നിലവില്‍ ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇപ്പോള്‍ നിയമങ്ങളില്ല. മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ഈ നടനെ മുഖ്യമന്ത്രി ഉപദേശിച്ചപ്പോള്‍ തിരുത്താന്‍ തയ്യാറായി. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ സ്വയം തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. പരസ്യങ്ങളില്‍പ്പെട്ട് വഞ്ചിതരകാതിരിക്കാന്‍ ഉപഭോക്താക്കള്‍ പോധവാന്‍മാരാകണം- മന്ത്രി സി ദിവാകരന്‍.

(നിയമസഭയില്‍ ഉല്‍പന്നങ്ങളിലെ മായം ചേര്‍ക്കലിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കയും അതിന് മന്ത്രി സി ദിവാകരന്‍ നല്‍കിയ മറുപടിയും)


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.