Categories

സഭക്കെതിരായ പരാമര്‍ശനത്തിനു പിന്നില്‍ ഗൂഢലക്ഷ്യം : ചെന്നിത്തല

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ സഭക്കെതിരേ സി പി ഐ എം നേതാക്കള്‍ നടത്തുന്ന പരാമര്‍ശം ചില ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒരു സമുദായത്തെ അധിക്ഷേപിച്ച മറ്റു സമുദായങ്ങളുടെ വോട്ടുനേടാനാണ് സി പി ഐ എം ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിലെ ക്രിസ്തീയസഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ-മത സംഘടനകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും ഇതിനെതിരായ സി പി ഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.