Administrator
Administrator
സബ്‌സിഡികള്‍ വെട്ടിച്ചുരുക്കണം
Administrator
Wednesday 2nd September 2009 12:17am

montek-singh-ahluwalia-rwന്യൂഡല്‍ഹി: രാജ്യം ഒന്‍പത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സബ്‌സിഡികള്‍ വെട്ടിച്ചുരുക്കണമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയ. വിഭവ സമാഹരണത്തിന് പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വര്‍ധിപ്പിക്കണമെന്നും ആസൂത്രണക്കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയവ്യക്തമാക്കി.

നിലവില്‍ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ്. സാമ്പത്തിക മാന്ദ്യവും വരള്‍ച്ചയും നേരിടുമ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് ആശ്വാസമാണ്. അടുത്ത ജനുവരിയോടെ സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാകും. 2015 ഓടെ 8 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ ഭക്ഷ്യശേഖരത്തില്‍ ഇത്തവണ കുറവുള്ളതായും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ ഒന്‍പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കണം.ലക്ഷ്യം ഉറപ്പി്ക്കാത്തതും ഉല്‍പ്പാദനക്ഷമമല്ലാത്തതുമായ ചിലവുകള്‍ തുടരുന്നതില്‍ കാര്യമില്ല. അടിസ്ഥാന വികസന മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്വം പ്രോല്‍സാഹിപ്പിക്കണം.ഓഹരിവില്‍പ്പനക്ക് ശക്തവും വ്യക്തവുമായ നയം വേണം. പൊതു മേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരികള്‍ വിറ്റഴിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 51 ശതമാനം ഓഹരി കൈവശം വെ്ക്കുന്ന സര്‍ക്കാര്‍ നയം പുന: പരിശോധിക്കണം. കൂടുതല്‍ വിഭവ സമാഹരണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനായി സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. കമ്മീഷന്‍ നിരവധി തവണ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും അലുവാലിയ കൂട്ടിച്ചേര്‍ത്തു.

Advertisement