Administrator
Administrator
സദ്യക്ക് അരിയിട്ടു; വെന്തപ്പോള്‍ കഞ്ഞി
Administrator
Wednesday 2nd September 2009 5:09pm

kerala-adivasi-rwകോഴിക്കോട്: ആദിവാസികള്‍ക്ക് ഇത്തവണ ഓണമുണ്ണാന്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് നിലവാരമില്ലാത്ത അരിയെന്ന് പരാതി. വേവു കുറഞ്ഞ അരി കൊണ്ട് ചോറു വെച്ചപ്പോള്‍ തിരുവോണത്തിന് കഞ്ഞി കുടിക്കേണ്ട ഗതികേടിലായി ആദിവാസികള്‍. റവന്യു വകുപ്പ് ഫണ്ടിലാണ് ആദിവാസികള്‍ക്ക് അരി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ഓണക്കാലത്ത് പന്ത്രണ്ട് കിലോ അരി വീതം ലഭിക്കും.

കഴിഞ്ഞ തവണ കുത്തരിയാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്തിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് ഇത്തവണ അരി നല്‍കിയത്. അരി വേണമെന്ന് കലക്ടറേറ്റുകള്‍ രേഖാ മൂലം അരി ആവശ്യപ്പെട്ടില്ലെന്നാണ് വിവരം. പണവും മുന്‍കൂര്‍ നല്‍കിയില്ല. അരി നിലവാരമില്ലാത്തതാണെന്ന പരാതി ഉയര്‍ന്നതോടെ ട്രൈബല്‍ വകുപ്പ് അരിയുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

Advertisement