ys-rajasheghara-redyഹൈദരാബാദ്: വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുവരും. നാളെ സ്വദേശമായ കടപ്പ ജില്ലയിലെ പുലിവെന്തുലയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

മൃതദേഹം നാളെവരെ ലാല്‍ ബഹാദൂര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വക്കും. കര്‍ണൂലില്‍ വെച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിന് ശേഷമാണ് ഹൈദരാബാദിലേക്ക് കൊണ്ടുവരിക. ഇതിന് ശേഷം ബേഗംപെട്ടിലുളള മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കും. പിന്നീട് പൊതു ദര്‍ശനത്തിനായി ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടു പോകും.

Subscribe Us:

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റു കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. വൈ.എസ്.ആറിനൊപ്പം കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.