തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ലോഡ്‌ഷെഡിങ് വേണ്ടിവരുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നെയ്‌വേലിയില്‍ നിന്നു വൈദ്യുതി ലഭിക്കുന്നില്ലെന്നും പകരം സംവിധാനത്തിനായി ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ 180 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായതായും ആര്യാടന്‍ അറിയിച്ചു. താനെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഖനികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.

ലിഗ് നെറ്റ് കോര്‍പ്പറേഷനില്‍ നിന്നുള്ള വൈദ്യൂതോത്പാദനം മുടങ്ങിയതിനാല്‍  കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയിലും കുറവുണ്ടായി. ഇക്കാരണം കൊണ്ടാണ് ലോഡ്‌ഷെഡിംങ് ആവശ്യമായി വന്നതെന്നും മന്ത്രി പറഞ്ഞു.

Malayalam News

Kerala News In English