Categories

സംവിധായകന്‍ അന്‍വര്‍ റഷീദിനു നേരെ ഗുണ്ടാ ആക്രമണം

anwar-rwകൊല്ലം: പ്രമുഖ യുവ സിനിമ സംവിധായകന്‍ അന്‍വര്‍ റഷീദിനെ ഗുണ്ടാസംഘം വെട്ടി പരുക്കേല്‍പ്പിച്ചു കൊല്ലം കല്ലുവാതുക്കലില്‍ കടുംബവീടിന് സമീപം ഇന്നലെ രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തലയിലും കൈയ്യിലും വെട്ടേറ്റ അന്‍വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി്ക്കുകയാണ്.

വീടിന് സമീപമിരുന്ന് മദ്യപി്ച്ച് നാട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കിയ സംഘമാണ് അന്‍വറിനെ ആക്രമിച്ചത്.മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്.അന്‍വറും നാട്ടുകാരും ചേര്‍ന്ന് ഇവരെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുട സംവിധായകനാണ് അന്‍വര്‍ റഷീദ്

Comments are closed.