Categories

സ­മ­ര ഭൂ­മി­യില്‍ നി­ന്ന് ആ­ദി­വാ­സി­കള്‍ പിന്‍­വാ­ങ്ങുന്നു

കല്‍പ­റ്റ: വ­യ­നാ­ട്ടി­ല്‍ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന ഭൂ­സമ­രം അ­വ­സാ­നി­പ്പിച്ചു. സ­മ­ര ഭൂ­മി­യില്‍ നി­ന്ന് ആ­ദി­വാ­സി­കള്‍ ഒ­ഴി­ഞ്ഞു തു­ട­ങ്ങി­യി­ട്ടുണ്ട്. മൂ­ന്ന് മാ­സ­ത്തി­നു­ള്ളില്‍ വ­യ­നാ­ട്ടില്‍ ആ­ദി­വാ­സി­കള്‍­ക്ക് ഭൂ­മി വി­തര­ണം ചെ­യ്യു­ന്ന­തി­ന് ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്ന മു­ഖ്യ­മ­ന്ത്രി­യു­ടെ ഉ­റ­പ്പിന്‍­മേ­ലാ­ണ് സമ­രം തല്‍­ക്കാ­ല­ത്തേ­ക്ക് പിന്‍­വ­ലി­ക്കു­ന്ന­തെ­ന്ന് സ­മ­ര ഭൂ­മി­യില്‍­ ന­ടത്തിയ പൊ­തു യോ­ഗ­ത്തില്‍ സി പി ഐ എം ജില്ലാ സെ­ക്രട്ട­റി സി കെ ശ­ശീ­ന്ദ്രന്‍ വ്യ­ക്ത­മാക്കി.

ആ­ദി­വാ­സിക­ളെ സി പി ഐ എം വ­ഞ്ചി­ക്കു­ക­യാ­ണെ­ന്ന് ചി­ലര്‍ പ്ര­ചാര­ണം ന­ട­ത്തു­ന്നുണ്ട്. എ­ന്നാല്‍ ആ­ദി­വാ­സി­കള്‍­ക്ക് ഒ­രു കാ­ലത്തും ഭൂ­മി ല­ഭി­ക്ക­രു­തെ­ന്ന് ആ­ഗ്ര­ഹി­ക്കു­ന്ന­വ­രാണ് ഈ പ്ര­ചാ­ര­ണ­ത്തി­ന് പി­ന്നില്‍. സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോകുന്ന വീടില്ലാത്ത ആദിവാസികള്‍ക്ക് പകരം താമസസ്ഥലം ഒരുക്കിനല്‍­കു­മെന്നും അ­ദ്ദേ­ഹം പറഞ്ഞു.

ഈ മാസം മുപ്പത്തിയൊന്നിനകം കയ്യേറ്റക്കാരെ സമരഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതെ ഇന്നുതന്നെ സമരക്കാരെ ഒഴിപ്പിക്കാന്‍ സി പി ഐ എം ശ്രമിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.