Categories

ശ്രീനാരായണഗുരു സമാധി ദിനം ഇന്ന്

sree-narayana-guru
തിരുവനന്തപുരം: ശ്രീരാനാരായണ ഗുരുവിന്റെ എണ്‍പത്തി രണ്ടാം സമാധി ദിനം ഇന്ന്. ദിനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നരക്ക് ശിവഗിരിയില്‍ മഹാസമാധി പൂജ നടക്കും.

വര്‍ക്കലയിലെ സമാധിസ്ഥലമായ ശിവഗിരിയില്‍ ഉപവാസ യജ്ഞം, ജപയജ്ഞം എന്നിവ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരിക്കും.

ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സചിദാനന്ദ, ഡോ. ബി സീരപാണി തുടങ്ങിയവര്‍ പങ്കെടുക്കും. സമാധി ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.