Categories

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കവര്‍ച്ച

kozhikode-rwകോഴിക്കോട്: കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കവര്‍ച്ച. രണ്ടരക്കിലോ തുക്കമുള്ള വെള്ളിയില്‍ തീര്‍ത്ത അയ്യപ്പ വിഗ്രഹം, വെള്ളിപാത്രങ്ങള്‍, ഒരു നവരത്‌ന മോതിരം എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കുമടിയിലാണ് കവര്‍ച്ച നടന്നെന്ന് സംശയിക്കുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ് മൂന്നരയോടെയാണ് മോഷണം നടന്നത് അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല.

Comments are closed.