Categories

ശശി തരൂര്‍ രാജിവെക്കണം: ഗെഹ്‌ലോട്ട്

ashok-gehlotജയ്പൂര്‍: ഇന്ത്യയിലെ സാധാരണക്കാരുടെ വിമാന യാത്രാ ക്ലാസിനെ ‘കന്നുകാലി ക്ലാസ’യി ഉപമിച്ച കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് തരൂരെന്നും അങ്ങനയൊരു വ്യക്തി ഇത്രയും നിര്‍ഭാഗ്യകരമായ പരമാര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ രാജ്യത്തോട് മാപ്പ് പറയാനും രാജിവെക്കാനും രാജിവക്കാനും തയാറാകണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ജയ്പൂരില്‍ സ്വവസതിയില്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗെഹ്‌ലോട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.