ശരീരഭാഗങ്ങ്ള്‍ തുളച്ച് ആഭരണങ്ങള്‍ ഇടുന്നത് ഒരുഫാഷനാണ്. പണ്ടൊക്കെ കാതും മൂക്കുമാത്രമായിരുന്നു തുളച്ചിരുന്നതെങ്കില്‍ ഇന്ന് അതിലൊതുങ്ങുന്നില്ല. കണ്ണും പുരികവും ചുണ്ടുമൊക്കെ തുളയ്ക്കുന്നുണ്ട്. എന്നാല്‍ ചിലപ്പൊള്‍ ഇത്തരം ഫാഷനുകള്‍ വന്‍ അപകടം ഉണ്ടാക്കാറുണ്ട്. ശരീരഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ശരീരഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും. മുറവ് പഴുക്കുക, നാഡികള്‍ക്ക് ക്ഷതം, അലര്‍ജി, ഉപകരണം ശുചിയായി ഉപയോഗിക്കാത്തതു കൊണ്ടുള്ള അണുബാധ കീലോയ്ഡ് എന്നിവയാണവ.

ശരീരഭാഗങ്ങള്‍ തുളച്ചാല്‍ മുറിവുണങ്ങാന്‍ താമസം വരും. കാതിലെ മുറിവുണങ്ങാന്‍ മുന്ന് മാസം വരെ എടുക്കും. നാക്കും പൊക്കിളും ഉണങ്ങാന്‍ 1-2മാസത്തോളം എടുക്കും. മൂക്ക് ഉണങ്ങാന്‍ 2-3 മാസം എന്നിങ്ങനെ ശുചിയായ രീതിയിലും പരിചയമുള്ളവരെക്കൊണ്ടും ചെയ്യിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

ചില ആള്‍ക്കാര്‍ക്ക് ചില ലോഹങ്ങളോട് പ്രത്യേകിച്ച് നിക്കല്‍ അടങ്ങിയവയോട് അലര്‍ജി വരാം. ശരീരഭാഗങ്ങള്‍ ചുവന്ന് വെള്ളം ഒലിക്കുന്ന വ്രണമാകാം. ഗുണനിലവാരമുള്ള ലോഹങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കുക എന്നതാണ് പ്രധാനം.

കിലോയ്ഡ്
തുളയ്ക്കുന്ന ശരീരഭാഗങ്ങള്‍ അമിതമായി വളര്‍ന്ന് റബ്ബറുപോലെ പുറത്തേക്കുന്തി നില്‍ക്കുന്നതാണ് കീലോയ്ഡ്. കീലോയ്ഡിനുള്ളില്‍ സ്റ്റീറോയ്ഡ് മരുന്ന് കുത്തിവെച്ച് ആ കലയെ ചുരുക്കുന്നതാണ് ഏറ്റവും പ്രചാരമേറിയ ചികിത്സാരീതി.
നാഡീക്ഷതം
ശ്രദ്ധിച്ചില്ലെങ്കില്‍ നാഡീക്ഷതത്തിനും അതുവഴി അനുബന്ധഭാഗങ്ങളുടെ മരവിപ്പിനും കാരണമാകും.