ബാംഗ്ലൂര്‍: ശത്രുമിസൈല്‍ സംവിധാനത്തെ തകര്‍ക്കുന്ന മിസൈല്‍വേധ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം (അശ്വിന്‍) ആണ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും 16 കി.മീ അകലെയുള്ള കേന്ദ്രത്തില്‍വെച്ചായിരുന്നു പരീക്ഷണം. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുന്ന മിസൈലാണ് പരീക്ഷിച്ചത്. ശത്രുമിസൈലെന്ന രീതിയില്‍ തയ്യാറാക്കിയ പൃഥി മിസൈലിനെ 16 കിമീ ഉയരത്തില്‍വെച്ച് തകര്‍ക്കുകയായിരുന്നു.

പ്രതിരോധവകുപ്പിന്റെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് വി.കെ സാരസ്വത്, ഡി.ആര്‍.ഡി.ഒ മേധാവി പി.വേണുഗോപാലന്‍, പ്രോഗ്രാം ഡയറക്ടര്‍ വി.എല്‍.എന്‍ റാവു എന്നിവര്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കി.