Categories

വൈ­കി പ­റക്കല്‍: യാത്ര­ക്കാര്‍ വി­മാ­ന­ത്തില്‍ നി­ന്നി­റ­ങ്ങാ­തെ പ്ര­തി­ഷേ­ധി­ക്കു­ന്നു

തിരുവനന്തപുരം: എ­യര്‍ ഇ­ന്ത്യ എ­ക്‌­സ്­പ്ര­സ് വൈ­കി­യ­തി­നെ തു­ടര്‍­ന്ന് യാ­ത്ര­ക്കാര്‍ വി­മാ­ന­ത്തില്‍ നി­ന്നി­റ­ങ്ങാ­തെ പ്ര­തി­ഷേ­ധി­ക്കുന്നു. ഇന്നലെ രാത്രി 8.50ന് പുറപ്പെടേണ്ട കൊ­ച്ചി­,തിരുവനന്തപുരം­ -ബ­ഹ്‌­റൈന്‍­,ദോഹ എയര്‍ ഇന്ത്യ എക്‌­സ്­പ്ര­സാ­ണ് യാ­ത്ര വൈ­കു­ന്നത്. എയര്‍ ഇന്ത്യ ഐ.എസ് 457­ാം നമ്പര്‍ വിമാനത്തില്‍ 196 യാത്രക്കാ­രാ­ണു­ള്ളത്.

പ­തി­നാ­റ് മ­ണി­ക്കൂ­റി­ല­ധി­ക­മാ­യി വി­മാ­ന­ത്തില്‍ ക­ഴി­യു­ന്ന ത­ങ്ങള്‍ക്ക് ആ­വ­ശ്യമാ­യ ഹാ­രമോ വെ­ള്ളമോ നല്‍­കാന്‍ അ­ധി­കൃ­തര്‍ ത­യ്യാ­റാ­യി­ട്ടി­ല്ലെ­ന്ന് യാ­ത്ര­ക്കാര്‍ പ­രാ­തി­പ്പെ­ടുന്നു. വി­മാ­ന­ത്തിലെ ടോ­യി­ലെ­റ്റി­ലെ വെ­ള്ളം തീര്‍­ന്ന­തായും പ­രാ­തി­യുണ്ട്.

ഇന്നലെ രാത്രി 7.05ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടിയിരുന്ന വിമാനം നാല് മണിക്കൂര്‍ വൈകി 12 മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. പിന്നീട് രണ്ട് മണിയോടെ വിമാനത്തിന് പുറപ്പെടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. എന്നാല്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ല.

3.45ഓ­ടെ വിമാനത്തില്‍ നിന്നിറങ്ങാന്‍ അന്ത്യശാസനം നല്‍കിയെങ്കിലും യാത്രക്കാര്‍ കൂട്ടാക്കിയില്ല. ജീവനക്കാരില്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തതെന്നാണ് കാരണം പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.