ആദ്യ സിനിമയില്‍ വില്ലനായ വേലു ഭാഗ്യഞ്ജിലിയുടെ ജീവിതത്തിലും വില്ലനാവുന്നു. വേലുവിന്റെ ശല്യം സഹിക്കാനാവാതെ അഭിനയം തല്‍ക്കാലത്തേക്ക് നിര്‍ത്താനാണ് നടി തീരുമാനിച്ചിരിക്കുന്നത്. വിവാദം കാരണം നടി പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല.

വേലുവിനെതിരെ ഭാഗ്യഞ്ജലി തമിഴ്‌നാട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് വേലുവിന്റെ വധഭീഷണിയുണ്ടെന്നും തന്നെ വധിക്കാന്‍ വേലു പലവട്ടം ശ്രമിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

എന്നാല്‍ വേലുപറയുന്നത് ഇങ്ങനെ, ഭാഗ്യഞ്ജലിയും താനും പ്രണയത്തിലായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് തന്റെറ കയ്യില്‍ നിന്നും നാല്പതിനായിരം രൂപ വരെ നടി കൈപ്പറ്റി. അത് തിരികെ ചോദിച്ചപ്പോള്‍ നടി തന്നെ വിരട്ടാന്‍ ശ്രമിച്ചു. ഏത് കോടതിയിലും ഇത് തെളിയിക്കാന്‍ തയ്യാറാണ്.
എന്തായാലും നായികയും വില്ലനും തമ്മിലുള്ള പോര് ഇപ്പോള്‍ നിയമത്തിന്റെ മുന്നിലാണ്. ആരു ജയിക്കുമെന്ന് കാത്തിരുന്നു കാണാം.