കോട്ടയം: വേണാട് എക്സ്പ്രസ്സിന് ബോംബു ഭീഷണി. ഇതേതുടര്‍ന്ന് കോട്ടയത്ത് വേണാട് ​എക്സ്പ്രസ്സില്‍ പരിശോധന നടത്തി. വേണാട് എക്സ്പ്രസ്സിലെ ഒരു യാത്രക്കാരന്‍റെ പരാതിയെതുടര്‍ന്നാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ യാത്ര  പുനരാരംഭിച്ചു.

വണ്ടിയില്‍ മൂന്നുപേരെ സംശയാസ്പദമായ രീതിയില്‍ കണ്ടു എന്നും അവരുടെ ബാഗില്‍ നിന്ന് ബീപ്പ് ശബ്ദം കേട്ടു എന്നും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വേണാട് എക്സ്പ്രസ്സ് കോട്ടയത്ത് പിടിച്ചിട്ട് പരിശോധന നടത്തിയത്.

ഡോഗ് സ്കോഡും റെയില്‍വേ പോലീസുമാണ് പരിശോധന നടത്തിയത്.