മുംബൈ: വീന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഗൗതം ഗംഭീര്‍ നയിക്കും. സുരേഷ് റെയ്‌നയാണ് വൈസ് ക്യാപ്റ്റന്‍.

പതിനാറംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സച്ചിന്‍, ധോണി, സെവാഗ് എന്നിവര്‍ ടീമിലില്ല. തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥിനെയും ബംഗാള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും ടീമിലെടുത്തിത്തിട്ടുണ്ട്.

ടീം; ഗംഭീര്‍, റെയ്‌ന, പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോലി, യുവരാജ് സിംഗ്, ബദരീനാഥ്, രോഹിത് ശര്‍മ, ഹര്‍ഭജന്‍, ആര്‍.അശ്വിന്‍, പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ, മുനാഫ് പട്ടേല്‍, വിനയ് കുമാര്‍, യൂസുഫ് പഠാന്‍, അമിത് മിശ്ര, വൃദ്ധിമാന്‍ സാഹ.