ചെന്നൈ: കടക്കെണിയെ തുടര്‍ന്നു ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായി ഡല്‍ഹിയില്‍ സമരം ചെയ്ത തമിഴ് കര്‍ഷകര്‍ വീണ്ടും ഒരു ഇടവേളക്ക് ശേഷം സമരം വീണ്ടും തുടങ്ങുന്നു. മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ സമരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി പ്രധാനമന്ത്രിയുമായി നടത്തിയചര്‍ച്ചയില്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

Subscribe Us:

എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കാത്തതിനാല്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ 50 ഓളം തമിഴ് കര്‍ഷകരുടെ നേതൃത്വത്തില്‍ വീണ്ടും സമരം ആരംഭിക്കുകയാണ് സമരത്തിന്റെ ഭാഗമായി നാളെ നിസാമുദ്ധീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സമരക്കാരുടെ തീരുമാനം നാളെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് തമീഴ് കര്‍ഷകരുടെ പ്രതിഷേധം വീണ്ടും ശക്തമാക്കുന്നത്


Also readനഴ്‌സുമാരുടെ സമരത്തിനെതിരെ കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു; നാളെ മുതല്‍ വിദ്യാര്‍ത്ഥികളെ ജോലിക്കയക്കാന്‍ ഉത്തരവ്


ദേശസാത്കൃത ബാങ്കില്‍നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, പുതിയ വരള്‍ച്ച ദുരിതാശ്വാസം പ്രഖ്യാപിക്കുക, കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കര്‍ഷകര്‍ തങ്ങളുടെ സമരം ആരംഭിച്ചത്.
ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങള്‍ ഏറെക്കുറെ അലസമായി റിപ്പോര്‍ട്ട് ചെയ്ത സമരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി 40,000 കോടി ആവശ്യപ്പെട്ട കര്‍ഷകര്‍ക്ക് വെറും 4000 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്.

വരള്‍ച്ച ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക മതിയാവില്ലെന്നാണ് തമിഴ്നാട്ടിലെ കര്‍ഷകരുടെ വാദം. വെള്ളം കിട്ടാതെയും കാലാവസ്ഥ മോശമായതു വഴിയും കൃഷിനശിച്ച കര്‍ഷകരില്‍ 144 പേര്‍ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. തമിഴ്നാടിന് 40,000 കോടിയുടെ കാര്‍ഷിക സഹായമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഏക്കറൊന്നിന് 25,000 രൂപയുടെ സഹായം ആവശ്യപ്പെടുേമ്പാള്‍, സര്‍ക്കാര്‍ ഇതിനകം കുറേപ്പേര്‍ക്ക് 5465 രൂപ എന്ന കണക്കിലാണ് സഹായം നല്‍കിയത്. യു.പിയില്‍ ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുേമ്പാള്‍ തന്നെയാണ് തമിഴ്നാട്ടിലെ കര്‍ഷകരുടെ ഡല്‍ഹി പ്രതിഷേധം.