ന്യൂദല്‍ഹി: ദല്‍ഹിയിലെ ഭവനരഹിതര്‍ക്ക് രാത്രി കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ അടിയന്തിര ചര്‍ച്ച നടത്തി ഇന്ന് തന്നെ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ , ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇത്തരം സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ആളുകളെ അറിയിക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ കമ്പളി പുതപ്പ്, വൈദ്യുതി, കക്കൂസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരത്തോളം
പേരാണ് വീടില്ലാത്തവരായി ഡല്‍ഹിയിലുള്ളത്.