vs-achuthanandan0307-rwതിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പതിനൊന്നാം പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം നടന്നപ്പോള്‍ അദ്ദേഹവുമായി അടുത്തിടപഴകാനും വികസന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.