കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സമനിലയില്‍ തളച്ച് വിവ കേരള നിലവിലെ ചാമ്പ്യന്‍മാരായ ചര്‍ച്ചിലിനെ ഞെട്ടിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഇഞ്ചുറി ടൈമിലാണ് വിവക്കെതിരെ സമനില ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ 35 ാം മിനിറ്റില്‍ രാഹുല്‍ നേടിയ ഗോളിന് വിവ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് വിമല്‍ പരിയാര്‍ ചര്‍ച്ചിലിന്റെ രക്ഷക്കെത്തിയത്.