ന്യൂദല്‍ഹി: വിമാനങ്ങള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥ വരുന്നു. സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ രാജ്യസഭയിലാണി ഇക്കാര്യം അറിയിച്ചത്.

വിമാനം പുറപ്പെടാന്‍ വൈകിയാലും എത്താന്‍ വൈകിയാലും, ഏതെങ്കിലും കാരണത്താല്‍ സര്‍വീസ് റദ്ദാക്കിയാലും ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കത്തക്കവിധമാണ് നിയമ നിര്‍മ്മാണം.

സിവില്‍ വ്യോമയാന നിയമത്തില്‍ ഇതിനുള്ള ചട്ടം ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ഡി ജി സി എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പൂര്‍ത്തിയാക്കി വരികയാണെന്ന് അദ്ദേഹം അറിയിച്ചു.