എഡിറ്റര്‍
എഡിറ്റര്‍
വിമാത്താവളത്തില്‍ സ്വീകരിക്കാന്‍ ആളില്ല, സ്മിത്തും മാക്‌സ്‌വെല്ലും ചുമട്ട് തൊഴിലാളികളായി; തലത്താഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ്
എഡിറ്റര്‍
Tuesday 14th February 2017 7:45pm

ഇന്ത്യന്‍ പര്യടനത്തിനായി മുംബൈയിലെത്തിയ ഓസീസ് ടീമിന് ലഭിച്ചത് മോശം സ്വീകരണം. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷട്ര വിമാനത്താവളത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ സ്വീകരിക്കാനോ സഹായിക്കാനോ
ആരുമില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒരുമാസം നീണ്ട് നില്‍ക്കുന്ന പരമ്പരയ്ക്കായി ഓസീസ് ടീം ഇന്ത്യയിലെത്തിയത്.

സ്വീകരിക്കാന്‍ ആരുമില്ലാതെ ആയതോടെ താരങ്ങള്‍ സ്വയം തങ്ങളുടെ ലഗ്ഗേജുകള്‍ ബസിലേക്ക് എടുത്ത് കയറ്റുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ടീമിന്റെ ലഗ്ഗേജ് എടുക്കാനായി ചുമട്ട് തൊഴിലാളികളെ ബി.സി.സി.ഐ നിയമിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. തുടര്‍ന്ന് ഓസീസിന്റെ സൂപ്പര്‍ താരങ്ങളായ മാക്‌സ് വെല്ലും സ്മിത്തുമെല്ലാം സ്വയം പോര്‍ട്ടര്‍മാരായി മാറി.

നേരത്തെ, സുപ്രീം കോടതി ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ബി.സി.സി.ഐയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അണ്ടര്‍ 19 ടീമിന് അലവന്‍സ് നല്‍കുന്നതിലും ഇത് മൂലം തടസ്സം നേരിട്ടിരുന്നു.

Advertisement