ചാലക്കുടി: വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. മന്ത്രി സഞ്ചരിച്ച കാര്‍ ഒരു പിക്കപ്പിന് പിന്നിലിടിക്കുകയായിരുന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ദേശീയപാതയില്‍ കൊരട്ടി പൊലീസ് സ്റ്റേഷനു മുമ്പിലായിരുന്നു അപകടം. മന്ത്രിയുടെ വാഹനത്തിന് മുന്‍പിലുണ്ടായിരുന്ന പിക്കപ്പ് വാന്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.


Also Read: ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുമ്പോലെ കേരളത്തിലെ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടാന്‍ നേക്കെണ്ടെന്ന് കെ.മുരളീധരന്‍


തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി.