Categories

വിദര്‍ഭയില്‍ മത്സരിക്കും: കലാവതി

kalavati-rwനാഗ്പുര്‍: താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് കൊണ്ട് കലാവതി രംഗത്ത്. വിദര്‍ഭയിലെ ആറായിരം വിധവകള്‍ക്കുവേണ്ടി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കലാവതി മത്സരത്തില്‍നിന്ന് പിന്തിരിഞ്ഞുവെന്ന ചില പ്രാദേശികപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥാനാര്‍ഥിയാകാന്‍ തനിക്കുമേല്‍ ഒരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്ന് കലാവതി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കണമെന്ന് രാഹുല്‍ഗാന്ധിയോടും സോണിയാഗാന്ധിയോടും അവര്‍ അഭ്യര്‍ഥിച്ചു. യവത്മല്‍ ജില്ലയിലെ ‘വാണി’ മണ്ഡലത്തിലാണ് 48കാരിയായ കലാവതി മത്സരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ‘സുലഭ് ഇന്റര്‍നാഷണല്‍’ എന്ന സംഘടന ഇവരുടെ പേരില്‍ 30 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതിന്റെ പലിശയാണ് ഇപ്പോള്‍ കലാവതിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സ്. കലാവതി രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് സുലഭ് ഇന്റര്‍നാഷണല്‍ മേധാവി ബിന്ദേശ്വര്‍ പതക് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ മത്സര രംഗത്ത് നിന്നു പിന്‍മാറുന്നതായി വാര്‍ത്ത വന്നത്. വിദര്‍ഭ ജന ആന്ദോളന്‍ സമിതിയുടെ പ്രതിനിധിയായാണ് കലാവതി മത്സരിക്കുന്നത്. പത്രസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് കിഷോര്‍ തിവാരിയും പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള