Categories

വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­ക­നെ കൊന്ന­ത് ബി ജെ പി എം എല്‍ എ­യെ­ന്ന പി­താവ്

അ­ഹ്മ­ദാ­ബാ­ദ്: ഇന്ന­ലെ ഗു­ജറാ­ത്ത് ഹൈ­ക്കോ­ട­തി­ പ­രി­സര­ത്ത് വെ­ടി­യേ­റ്റു­ മ­രിച്ച വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ അ­മി­ത് ജെ­ത്‌വയെ ജു­ന്ദാ­ഗ­ധില്‍ നി­ന്നുള്ള ബി ജെ പി എം.പി ദി­നു സോ­ള­ങ്കി­യാ­ണെ­ന്ന് അ­മി­തി­ന്റെ പി­താ­വ് ഭി­ക്കാ­ബാ­യി ജെ­ത്വ ആ­രോ­പിച്ചു.

അ­മി­തി­നെയും ത­ന്നെയും സോള­ങ്കി പ­ലതവണ ഫോ­ണില്‍ വി­ളി­ച്ചു ഭീ­ഷ­ണി­പ്പെ­ടു­ത്തു­മാ­യി­രു­ന്നു. തീര്‍­ച്ച­യായും അ­മി­തിനെ കൊന്ന­ത് സോ­ള­ങ്കി­യാ­ണ് ഭി­ക്കാ­ബാ­യി മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രേ­ട് പ­റഞ്ഞു. പ­ര­സ്യ­മായും സോ­ള­ങ്കി ­അ­മി­തി­നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­രുന്നു.

ഗിര്‍­ വ­നാ­ന്ത­ര­ത്തില്‍ ന­ട­ത്തു­ന്ന അ­ന­ധികൃ­ത ഖ­ന­ന­ത്തി­നെ­തി­രേ അ­മി­ത് ഹൈ­ക്കോ­ട­തി­യില്‍ പൊ­തു താല്‍പ്പ­ര്യ ഹര­ജി ഫ­യല്‍ ചെ­യ്­തി­രുന്നു. ക­ഴി­ഞ്ഞ ദിവ­സം ത­ന്റെ അ­ഭി­ഭാ­ഷക­ന്റെ ഓ­ഫി­സില്‍ നിന്നും ഇ­റങ്ങി­യ അ­മി­തി­നെ മോ­ട്ടോര്‍ സൈ­ക്കി­ളില്‍ എത്തി­യ ര­ണ്ടു പേര്‍ വെ­ടിവ­ച്ചു വീ­ഴ്­ത്തു­ക­യാ­യി­രു­ന്നു.

ഭി­ക്കാ­ബാ­യി ആ­രോ­പ­ണ­ങ്ങള്‍­ക്ക് മ­റുപ­ടി പ­റ­യാന്‍ സോ­ള­ങ്കി ത­യ്യാ­റാ­യില്ല. ബി ജെ പി­യു­ടെ സംസ്ഥാ­ന വ­ക്താ­വ് ഐ കെ ജ­ഡേ­ജയും ആ­രോ­പണ­ത്തെ കു­റി­ച്ച് പ്ര­തി­ക­രി­ച്ചില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.