humaചെന്നൈ: പാ­കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രത്തിന്റെ ഭാര്യ ഹുമ അക്രം(34) അന്തരിച്ചു. ചെന്നൈയിലെ അപ്പോളൊ ആശുപത്രി­യില്‍ ഇന്ന് രാവിലെയായി­രുന്നു അ­ന്ത്യം. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാ­ണ് ആശുപത്രിയില്‍ പ്രവേശി­പ്പി­ച്ചെത്.

ഒക്‌­ടോബര്‍ 22ന് ലാഹോറില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോകുംവഴി വിമാനത്തില്‍ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഹുമയെ ചെന്നൈയിലിറക്കിക്കുകയായിരുന്നു. മൃതദേഹം പാ­ക്കിസ്ഥാനിലേക്ക് കൊണ്ടുപോകും.