vazeersthanഇസ്ലാമാബാ­ദ്: തെക്കന്‍ വസീരിസ്ഥാനില്‍ താലിബാനെതിരെ പാക് സൈന്യം ആക്രമണം തുട­ങ്ങി. പാ­ക് താ­ലി­ബാ­നെ­തി­രായ യു­ദ്ധ­ത്തില്‍ 30,000 സൈനികരും യുദ്ധ ടാങ്കു­ക­ളുു­മാ­ണ് പ­ങ്കെ­ടു­ക്കു­ന്നത്. കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷമാണു സൈനിക നടപടി തുടങ്ങിയിരിക്കു­ന്നത്. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മേഖലയിലേക്കുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

ഹക്കിമുള്ള മെഹ്‌­സൂദിന്റെ നേതൃത്വത്തില്‍ പതിനായിരത്തോ­ളം താ­ലി­ബാന്‍­കാ­രാണ് വസീരിസ്ഥാനിലെ ഗോത്രമേഖ­ലയില്‍ സൈ­ന്യ­വു­മാ­യി ഏ­റ്റു­മു­ട്ടു­ന്നത്. കഴിഞ്ഞദിവസങ്ങളില്‍ പാ­കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 200­ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇന്നലെ പെഷവാറില്‍ വീണ്ടും ആക്രമണമുണ്ടായ സാഹചര്യത്തിലാണ് സൈന്യം ശക്തമായ നടപടികള്‍ക്കൊരുങ്ങു­ന്നത്. ഭീകരരുടെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന തെക്കന്‍ വസീ­രിസ്ഥാനില്‍ സൈനിക നടപടി നേരത്തെ ആരംഭിച്ചിരുന്നെങ്കി­ലും ന­ടപ­ടി വി­ജ­യ­ത്തി­ലെ­ത്തി­ക്കാന്‍ സൈന്യത്തി­നാ­യി­ട്ടില്ലാ­യി­രുന്നു.