തിരുവനന്തപുരം: 3700 കോടി മുടക്കി വല്ലാര്‍പ്പാടം പദ്ധതി നടപ്പാക്കിയിട്ടും അവിടെനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഇതുവരെ ജീവിതത്തില്‍ തിരിച്ചെത്താനായാിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വികസനത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ പുനരധിവാസം കൂടി ഉറപ്പുവരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രണ്ടാംതലമുറ സ്‌പെക്ട്രത്തേക്കാളും വലിയ അഴിമതിയായിരിക്കും ദേശീയപാതാ വികസനത്തിലൂടെ ഉണ്ടാവുകയെന്ന് സുധീരന്‍ ആശങ്ക പ്രകടിപ്പിച്ചു.

പൊതുനിരത്തിലെ യോഗനിരോധനത്തിനെതിരേ സംസാരിച്ചവരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ദേശീയപാതാ വികസനത്തിന്റെ പേരില്‍ പൊതുജനത്തെ കൊള്ളയടിക്കാന്‍ ബി.ഒ.ടിക്കാരെ അനുവദിക്കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.