Categories

വയനാട് ചുരത്തില്‍ ലോറി മറിഞ്ഞു: ഗതാഗതം മുടങ്ങി

vayanad-churam

താമരശ്ശേരി: കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വയനാട് ചുരത്തില്‍ മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. സൈനികര്‍ക്ക് മദ്യവുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നറാണ് ആറാം വളവില്‍ മറിഞ്ഞത്. വൈകീട്ട് ആറു മണിക്കാണ് അപകം. രാത്രി ഒന്‍പത് മണിയോടെ മദ്യം മറ്റൊരു ലോറിയിലേക്ക് മാറ്റുകയും ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ഉയര്‍ത്തുകയും ചെയ്തതിനുശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ഓണത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.