തിരുവനന്തപുരം:  നാളെമുതല്‍ നടത്താനിരുന്ന ലോറി സമരം പിന്‍വലിച്ചു. കേരള ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷനായിരുന്നു നാളെമുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ ആഹ്വാനം ചെയ്തത്.

നിരക്കുവര്‍ധന സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച  തിയതി തീരുമാനിച്ചിട്ടില്ല.