സഞ്ജീവ്കുമാര്‍ /ന്യൂദല്‍ഹി

‘കത്തിയുമായി വന്ന് ഒരാള്‍ എന്റെ കഴുത്തിന് നേരെ പിടിച്ചു. എന്റെ കയ്യിലുള്ളതെല്ലാം അപഹരിച്ചു. പണവും ലാപ്‌ടോപ്പും ചെയിനും എന്റെ കാറ് പോലും അവര്‍ കൊണ്ട് പോയി. എല്ലായിടത്തും വെടിയൊച്ചകളാണ്. ഞാനൊരു കണ്ടെയ്‌നറില്‍ കയറി ഒളിച്ചിരുന്നു. ആരൊക്കെയോ ചേര്‍ന്ന് രക്ഷപ്പെടുത്തി’ .

കലാപകലുഷിതമായ ലിബിയയുടെ മുഖം പുറം ലോകം അറിഞ്ഞതിനേക്കാള്‍ എത്രയോ ഭീകരമാണെന്ന് മുഹമ്മദ് സാലിയെന്ന 63കാരന്‍ പറയുന്നു. ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ദല്‍ഹിയിലെക്കിയ പ്രത്യേക വിമാനത്തില്‍ സാലിയുമുണ്ടായിരുന്നു.

വിമാനമിറങ്ങിയ 500 ഓളം ഇന്ത്യക്കാര്‍ക്കും ഇതിന് സമാനമായ കഥയാണ് പറയാനുള്ളത്. അടുത്ത നിമിഷം ജീവിച്ചിരിക്കുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത ദിവസങ്ങളാണ് ലിബിയയില്‍ കഴിഞ്ഞുപോയതെന്ന് അവര്‍ പറയുന്നു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്ന് ഡോ.സാജന്‍ ലാല്‍ പറയുന്നു. അതേസമയം ലിബിയന്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫി നല്ല മനുഷ്യനാണെന്നാണ് സാജന്റെ അഭിപ്രായം. അടുത്ത പേജില്‍ തുടരുന്നു