Categories

ലങ്കന്‍ വീഡിയോ: യു എന്‍ അന്വേഷിക്കും

unarmed-men-shooted-in-lank

വാഷിങ്ടണ്‍:ശ്രീലങ്കയില്‍ നിരായുധരായ തമിഴ് പോരാളികളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്ത് വന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് ഉന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്ന് യു എന്‍. മൊബൈല്‍ ഫോണിലൂടെ പ്രചരിക്കുന്ന ദൃശ്യത്തില്‍ നിരായുധരായ പുലികളെ സൈന്യം അടുത്തു നിര്‍ത്തി വെടിവെക്കുന്നതായാണ് വ്യക്തമാകുന്നത്.

ഈ ദൃശ്യങ്ങലെക്കുറിച്ച് മാത്രമല്ല, കഴിഞ്ഞ മാസങ്ങളായി ലങ്കയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് മുഴുവന്‍ അന്വേഷിക്കണമെന്ന് യു എന്‍ അധികൃതര്‍ അറിയിച്ചു.
വീഡിയോ ദൃശ്യങ്ങള്‍ ഒരു ബ്രിട്ടീഷ് ടെലിവിഷനാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ശ്രീലങ്കയിലെ ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പുറം ലോകത്തിന് നല്‍കിയതെന്ന് അറിയുന്നു.

അതേസമയം വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.