കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 14 നകം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല റോഡുകളുടെ പണികള്‍ക്ക് 63.69 കോടിയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി കഴിഞ്ഞു. അഞ്ച് കോര്‍പറേഷനുകളുടെ കീഴിലെ റോഡുകളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.