വാഷിംഗ്ടണ്‍: സോഫ്റ്റ്‌വെയര്‍ അതികായന്‍മാരായ മൈക്രോസോഫ്റ്റിന്റെ ചീഫ് സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റ് റേ ഓസി രാജിവെച്ചു. ലോട്ടസ്, ഗ്രൂവ്‌സ് എന്നിവയുടെ രൂപീകരണത്തില്‍ ഓസി നിര്‍ണായ പങ്കുവഹിച്ചിരുന്നു. ഓസിയുടെ രാജിയെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബില്‍ ഗേറ്റ്‌സ് വിരമിച്ചശേഷം 06 ലായിരുന്നു ഓസി മൈക്രോസോഫ്റ്റിന്റെ ഉന്നതിയിലേക്കെത്തിയത്. ഈയിടെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര ക്ലിക്കാവാതെ പോയതാണ് ഓസിയുടെ രാജിക്ക് കാരണമെന്നും സൂചനയുണ്ട്. സ്മാര്‍ട്ട് ഫോണായ കീനും മാര്‍ക്കറ്റില്‍ വന്‍ പരാജയമായിരുന്നു.