കൊച്ചി: സംസ്ഥാനങ്ങളിലെ റേഷനിങ് സമ്പ്രദായം പരിശോധിക്കാനുള്ള കേന്ദ്ര വിജിലന്‍സ് സമിതിയുടെ ഹിയറിങ് ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് കലക്‌ട്രേറ്റിലാണ് യോഗം. സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍ ഇന്നലെ രാത്രി കൊച്ചിയിലെത്തി.

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വാധ്വായാണ് സമതി അധ്യക്ഷന്‍. നാളെ കോഴിക്കോടും 27 ന് തിരുവനന്തപുരത്തും സമിതി ഹിയറിങ് നടത്തും. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ഭക്ഷ്യസെക്രട്ടറി, എഫ് സി ഐ അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. റേഷന്‍ കടകള്‍ സന്ദര്‍ശിച്ചും പരിശോധനകള്‍ നടത്തുന്നുണ്ട്. കൊല്ലം, ആലുപ്പുഴ ജില്ലകള്‍ സന്ദര്‍ശിച്ച ശേഷം സംഘം 29ന് മടങ്ങും.