Administrator
Administrator
റെഡ്ഡിയുടെ തിരോധാനം: അമേരിക്കയോട് സഹായം തേടി
Administrator
Wednesday 2nd September 2009 9:02pm

y-s-rajasekhara-reddy-rwഹൈദരാബാദ്: ആന്ധ്രമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയെ കണ്ടെത്തുന്നതിന് ഇന്ത്യ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടി. തിരച്ചിലിനായി ഐ.എസ്.ആര്‍.ഒയുടേയും നാസയുടേയും സഹായം ആന്ധ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സഞ്ചരിച്ച നല്ലമല പ്രദേശത്തിന്റെ ചിത്രങ്ങള്‍ ലഭിക്കാനാണ് നാസയോട് സഹായം തേടിയത്. തിരച്ചിലില്‍ ഐ.എസ്.ആര്‍.ഒയും സഹകരിക്കുന്നുണ്ട്. റിമോട്ട് സെന്‍സിങ് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചും തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. ഒരു മണിക്കൂറിനകം വനത്തിനുള്ളില്‍നിന്ന് വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. 14 സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കായി തിരച്ചില്‍ നടത്തുന്നത്.

Advertisement