തൃശ്ശൂര്‍: ഇരിങ്ങാലക്കുടയ്ക്കടുത്ത് പൊറത്തിശ്ശേരി കല്ലട റോഡിനു സമീപം തൈശുവളപ്പില്‍ ധര്‍മപാലന്റെ ഭാര്യയും റിട്ട.അധ്യാപികയായ രമണി (60) യുടെ തല്ക്കടിച്ചു വീഴ്ത്തി നാലു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.തിങ്കള്‍ പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം.

പശുവിനെ കറക്കാന്‍ പാത്രമെടുക്കുന്നതിനായി വീടിനോടു ചേര്‍ന്നുള്ള അടുക്കളയിലേക്കു കടക്കുമ്പോയാണ് മോഷ്ടാവ് തലക്കടിച്ചു വീഴ്ത്തി കഴുത്തില്‍നിന്നും നാല് പവന്റെ സ്വര്‍ണമാല മോഷ്ടിച്ചെത്. രമണിയും മകനും മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.രമണിയെ ചികില്‍സക്കായി ഇരിങ്ങാലക്കുട സഹകരണ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe Us: