പത്തനംതിട്ട: റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്നുനടത്തിയ ശ്രമഫലമായി പിന്നീട്  തീയ്യണച്ചു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ക്ഷേത്രത്തിലെ തീ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന തിടപ്പള്ളിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഒരു ഫയര്‍മാനെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥലതെത്തി പരിശോധന നടത്തി. തീപിടുത്തത്തിനുളള കാരണം വ്യക്തമായിട്ടില്ല.  ശബരിമല ക്ഷേത്രത്തിന്‍റെ പ്രധാന ഇടത്താവളമായാണ് രാമപുരം മഹാവിഷ്ണുക്ഷേത്രം.