Categories

റംസാന്‍ വിശുദ്ധ ജീവിതത്തിന്റെ പരിശീലന കളരി: ഇസ്ലാഹി ഇഫ്താര്‍ സമ്മേളനം

audience-2-rwകുവൈത്ത്: നന്മകള്‍ സ്വാംശീകരിച്ചും തിന്മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ജീവിതം നയിക്കാനുള്ള പ്രാപ്തിയാര്‍ജ്ജിക്കാന്‍ വിശുദ്ധ റമളാനിലൂടെ കഴിയണമെന്ന് ഇസ്ലാഹി ഇഫ്ത്താര്‍ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ വിശ്വാസിക്ക് അക്രമ വാസന ഉണ്ടാവുകയില്ല. ക്ഷമയുടെയും ത്യാഗത്തിന്റെയും മാസമാണ് റംസാന്‍. സ്‌നേഹവും ബന്ധങ്ങളും കൈമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കവും ജീവകാരുണ്യവുമായ ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് ഇന്ത്യന്‍ എംബ്ബസി ഫസ്റ്റ് സെക്രട്ടറി കെ.എന്‍.റാഹു ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ദാഹവും വിശപ്പും അനുഭവിച്ചറിഞ്ഞ് ഭക്തി നിര്‍ഭരമായ യാത്രയിലൂടെ ജീവിതം ധന്യമാകൂവെന്ന് ഡോ. അബ്ദുല്ല അല്‍ ഖനായ് സൂചിപ്പിച്ചു. സമാധാന സന്ദേശമാണ് ഇസ്‌ലാമിന്റെ അഭിസംബോധന രീതി. ഇതിന്റെ ശാഖകള്‍ തന്നെയാണ് മറ്റു മുഴുവന്‍ ആചാര അനുഷ്ഠാനങ്ങളിലും ഉള്ളതെന്നും മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍) പറഞ്ഞു.

ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍), ഫാദര്‍ അലക്‌സാണ്ടര്‍, നാസര്‍ ഫര്‍വാനിയ (ഇസ്‌ലാഹി മദ്രസ്സ, പി.ടി.എ) എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സംഗമത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, ശ്യാം പൈനംമൂട്, എം.എ.ഹിലാല്‍, കോവിലന്‍, കൃഷ്‌നന്‍ കണ്ടലുണ്ടി, അഡ്വ. തോമസ് പണിക്കര്‍, ഫൈസല്‍ മഞ്ചേരി, അലി മാത്ര, ഖലീല്‍ അടൂല്‍, ഹസ്സന്‍ കോയ, എഞ്ചി. ബഷീര്‍, ഷറഫുദ്ധീന്‍ കണ്ണേത്ത്, റിയാസ് അയനം, സത്താര്‍ കുന്നില്‍ പങ്കെടുത്തു.

പ്രസിഡന്റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ.മൊയ്തുണ്ണി, അബ്ദുല്‍ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്‍, മുഹമ്മദ് അരിപ്ര, യൂ.പി.മുഹമ്മദ് ആമിര്‍ എന്നിവര്‍ സംസാരിച്ചു. സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, ടി.എം.അബ്ദുറഷീദ്, അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, ആരിഫ് പുളിക്കല്‍, ഹാരിസ് മങ്കട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Comments are closed.