മോസ്‌കോ: റഷ്യയില്‍ കാ­ട്ടു­തീ­യില്‍ 48 പേര്‍ മ­രിച്ചു.നാല് പതി­റ്റാ­ണ്ടി­നി­ടെ­യുണ്ടായ ഏറ്റവും വലിയ കാട്ടു­തീ­യാ­ണിത്. കാട്ടില്‍ നിന്ന് കനത്ത തോതില്‍ പുകയുര്‍ന്ന് മോസ്‌കോ നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. ശക്തമായ ചൂടും കാട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ അളവ് കൂടിയതുമാണ് തീപടര്‍ന്നു പിടിക്കാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് വേനല്‍ അവധി ആഘോഷങ്ങള്‍ അവസാനിപ്പിച്ച് പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മോസ്‌കോയില്‍ മടങ്ങിയെത്തി. സംഭവം വളരെ ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഉന്നതരുടെ അടിയന്തര യോഗം വിളിച്ചി­ട്ടുണ്ട്.