മുംബൈ: രൂപയുടെ മൂല്യത്തിന് കനത്ത ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഓഹരി വിപണി നഷ്ടത്തിലേക്ക് വീണതും ഡോളറിനെതിരെ യൂറോയുടെ മൂല്യം കുറഞ്ഞതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

കുടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 47.47 ആയാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 47.47 രൂപ നല്‍കണം. 2010 മെയ് 26ന് ശേഷം ഇത്രയും താഴുന്നത് ഇതാദ്യമാണ്.

വ്യാവസായിക ഉത്പാദന സൂചിക താഴ്ന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ജൂണില്‍ 8.8 ശതമാനമായിരുന്ന രാജ്യത്തിന്റെ വ്യവസായിക ഉത്പാദനം 3.3 ശതമാനമായി കുറഞ്ഞിരുന്നു.