Administrator
Administrator
രാഹുലും ചെലവ് ചരുക്കലിന്
Administrator
Tuesday 15th September 2009 10:00am

rahul-rd1

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാര്‍ ചെലവ് ചരുക്കല്‍ യത്‌നത്തിന് തീരുമാനിച്ചിരിക്കെ ആ വഴി പിന്തുടരാനുറച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തീവണ്ടിയിലെ ചെയര്‍കാറില്‍ സഞ്ചരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ലുധിയാനയിലെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ തീവണ്ടിയില്‍ യാത്ര തിരിച്ചത്.

ശതാബ്ദി എക്‌സ്്പ്രസില്‍ യാത്രക്കായി രാഹുല്‍ റെയില്‍വെസ്‌റ്റേഷനിലെത്തിയപ്പോള്‍ ആദ്യം റിസര്‍വേഷന്‍ ചാര്‍ട്ടില്‍ സ്വന്തം പേരുണ്ടെന്ന് ഉറപ്പുവരുത്തി. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തുവെങ്കിലും രാഹുല്‍ നിരാകരിച്ചു.

പ്രത്യേക ഗ്ലാസില്‍ നല്‍കിയ ചായ സ്വീകരിക്കാനും രാഹുല്‍ തയ്യാറായില്ല. സഹയാത്രികര്‍ക്ക് ചായ നല്‍കുന്ന ഗ്ലാസില്‍ത്തന്നെ തനിക്കും വേണമെന്നായി പിന്നീട്. എ.ഐ.സി.സി സെക്രട്ടറിയും എം.പിയുമായ ജിതേന്ദ്രസിങ്ങും രാഹുലിനൊപ്പമുണ്ടായിരുന്നു.

Advertisement